കൊച്ചി നഗരത്തിൽ മാലിന്യം കുന്ന് കൂടുന്നു, ഇടപെട്ട് ഹൈക്കോടതി, വിഷയം ഗൗരവതരം, കർശന നടപടി വേണം

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം. കൊച്ചു കടവന്ത്ര – ആനംതുരുത്തിച്ചിറ റോഡില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് ഗൗരവമുള്ള വിഷയം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവ കർശനമാക്കണമെന്നും കോർപ്പറേഷന് ഹൈക്കോടതി നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള മാലിന്യ നിർമാർജന സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നതിനെ കുറിച്ച് കോർപ്പറേഷൻ വിശദീകരണം നൽകണമെന്നും നിർദേശിച്ചു. നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കുകയും ആവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *