ഫ്രഷ് കട്ട്‌ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണം; ഹൈക്കോടതി

കോഴിക്കോട്: ഫ്രഷ് കട്ട്‌ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും തടയാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. കട്ടിപ്പാറയിലെ അമിതഭാരം കുറയ്ക്കാൻ പ്രതിദിനം 6.5 ടൺ മാലിന്യം മലപ്പുറത്തെ പ്ലാന്റുകളിലേക്ക് മാറ്റാൻ കോടതി നിർദേശം നൽകി.മലിനീകരണം തടയാനായി പ്ലാന്റിൽ പുതിയ ഇടിപി (ETP), ബയോ-ഫിൽറ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കമ്പനി കോടതിയെ അറിയിച്ചു. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു.സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു, സമരസമിതി അംഗം ഷീജ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് നാഗരേഷിന്റെ വിധി .

Leave a Reply

Your email address will not be published. Required fields are marked *