ക്രിസ്തുമതം ഉൾപ്പെടുന്ന മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീം കോടതി. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിൽപെടുന്നവർക്ക് മാത്രമേ ലഭിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.സ്വമേധയാ മറ്റ് മതങ്ങളിലേക്ക് മാറുന്ന ദളിതർക്ക് പട്ടികജാതി, പട്ടികവർഗ അതിക്രമത്തിന് നിയമം ബാധകമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പി.കെ. മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്.ജാതി സർട്ടിഫിക്കറ്റ് ഉണ്ടെന്ന കാരണത്താൽ പട്ടികജാതി സംരക്ഷണം ലഭിക്കില്ല. സംഭവം നടക്കുമ്പോൾ ഏത് മതമാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ച് ഇരിക്കും സംരക്ഷണമെന്നും കോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ മതം മാറിയ പാസ്റ്ററുടെ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. പാസ്റ്റർക്ക് എതിരായ കൈയേറ്റത്തിൽ ചുമത്തിയ കേസിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പരിരക്ഷയില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
