തമിഴ്നാട്ടില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കോടതി

തമിഴ്നാട്ടില്‍ കസ്റ്റഡി മർദനത്തെ തുടർന്ന് പിതാവും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട ഒമ്പത് പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി.ശിക്ഷ മാർച്ച്‌ 30ന് കോടതി വിധിക്കും.വ്യാപാരി‍യായ പി. ജയരാജിന്‍റെയും മകൻ ജെ. ബെനിക്‌സിന്‍റെയും മരണത്തിലാണ് പോലീസുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.സംഭവസ്ഥലത്തുണ്ടായിരുന്ന വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്‍റെ മൊഴിയാണ് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്.ഇൻസ്പെക്ടർ എസ്. ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ പി. രഘു ഗണേഷ്, കെ. ബാലകൃഷ്ണൻ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ്. മുരുകൻ, എ. സാമിദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം. മുത്തുരാജ്, എസ്. ചെല്ലദുരൈ, എക്സ്. തോമസ് ഫ്രാൻസിസ്, എസ്. വെയിലുമുത്തു എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ പ്രതിയായ കോണ്‍സ്റ്റബിള്‍ പാല്‍ ദുരൈ വിചാരണക്കിടെ മരിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്‍റെ മൊഴിയാണ് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചത്.കൊറോണ കാലഘട്ടത്തില്‍ അനുവദനീയമായ സമയത്തിനപ്പുറം കട തുറന്നുവെന്നതായിരുന്നു കുറ്റം2020 ജൂണ്‍ 19 നാണ് സംഭവം. കൊറോണ വൈറസിനെ തുടർന്ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയപ്പോള്‍ അനുവദനീയമായ സമയത്തിനപ്പുറം കട തുറന്നുവെന്ന് ആരോപിച്ചാണ് മൊബൈല്‍ ഷോപ്പ് ഉടമയായ ജയരാജിനെയും ബെനിക്സിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ക്രൂരമായ കസ്റ്റഡി മർദനത്തിന് ഇരയാക്കി.തൂത്തുക്കുടി ജില്ലയിലെ സത്തൻകുളം പോലീസ് സ്റ്റേഷനില്‍ വച്ച്‌ രാത്രി തുടങ്ങി പുലർച്ചെ വരെ ഇവരെ ക്രൂരമായി മർദിച്ചു. തുടർന്ന്, പ്രാദേശിക മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. കോവില്‍പട്ടി സബ് ജയിലിലേക്കാണ് ഇവരെ മാറ്റിയത്. എന്നാല്‍, ശ്വാസതടസത്തെ തുടർന്ന് ജൂണ്‍ 22, 23 തീയതികളിലായി ഇവർ ആശുപത്രിയില്‍ വച്ച്‌ മരിച്ചു.എല്ലാ കസ്റ്റഡി കൊലപാതകങ്ങള്‍ക്കുമെതിരായ മുന്നറിയിപ്പായി ഈ വിധി നിലനില്‍ക്കണംവിധിയെ കുടുംബം സ്വാഗതം ചെയ്യുന്നുവെന്നും നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും ജയരാജിന്‍റെ മൂത്ത മകള്‍ പെഴ്സി പറഞ്ഞു. ഇതുവരെ നടന്ന എല്ലാ കസ്റ്റഡി കൊലപാതകങ്ങള്‍ക്കുമെതിരായ മുന്നറിയിപ്പായി ഈ വിധി നിലനില്‍ക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *