മുനമ്പം: വഖഫ്‌ ബോർഡ്‌ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുനമ്പത്തേത്‌ വഖഫ്‌ ഭൂമിയല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ്‌ ബോർഡ്‌ സുപ്രീംകോടതിയിൽ. വഖഫ്‌ തർക്കങ്ങളിൽ ഹൈക്കോടതി ഇടപെടൽ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ്‌ ഉത്തരവെന്ന്‌ ബോർഡ്‌ പറഞ്ഞു. ടൈബ്യൂണലാണ്‌ തർക്കങ്ങളിൽ തീരുമാനം എടുക്കേണ്ടത്‌. വഖഫ്‌ ബോർഡിനോ മറ്റ്‌ കക്ഷികൾക്കോ വാദം ഉന്നയിക്കാൻ സമയം അനുവദിക്കാതെയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെന്നും അപ്പീലിൽ ബോർഡ്‌ പറഞ്ഞു.അതേസമയം വഖഫ്‌ സംരക്ഷണവേദി നൽകിയ പ്രത്യേകാനുമതി ഹർജിയിൽ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌. ഇ‍ൗ ഹർജിക്കൊപ്പമാകും ബോർഡിന്റെ ഹർജിയും പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *