ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച്‌ മാപ്പ് പറയണം; സിസി മുകുന്ദന് വക്കീല്‍ നോട്ടീസയച്ച്‌ ഗീത ഗോപി

സി മുകുന്ദന് വക്കീല്‍ നോട്ടീസയച്ച്‌ മുൻ എംഎല്‍എയും സിപിഐ നേതാവുമായ ഗീത ഗോപി. അപകീർത്തികരമായ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് നടപടി.സിസി മുകുന്ദൻ വ്യക്തിഹത്യ നടത്തിയെന്ന് ഗീത ഗോപി ആരോപിക്കുന്നു. ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച്‌ മാപ്പ് പറയണമെന്നാണ് ഗീത ഗോപി ആവശ്യപ്പെടുന്നത്. തന്റെ വിശ്വാസ്യതയും അംഗീകാരവും തകർക്കുന്നതാണ് സി സി മുകുന്ദന്റെ പ്രസ്താവനകള്‍. 16നകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *