കൊച്ചി:തൊണ്ടിമുതൽ അട്ടിമറി കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിചാരണ കോടതി വിധിക്കെതിരെ ആന്റണി രാജു കഴിഞ്ഞ ദിവസം നൽകിയിരുന്ന ഹർജി തിരുവനന്തപുരം സെക്ഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. സെക്ഷൻസ് കോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും നിയമസഭയിലെ സിറ്റിങ് എംഎൽഎയാണ് താനെന്നും ശിക്ഷാവിധിക്ക് പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടുവെന്നും ആന്റണി രാജു അപ്പീലിൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തൊണ്ടിമുതൽ അട്ടിമറി കേസ്: ആന്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
