കേരള സര്‍വകലാശാല വി സി മോഹനൻ കുന്നുമ്മല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാവാൻ നിര്‍ദേശം

കോടതിയലക്ഷ്യക്കേസില്‍ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി.യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോക്ടർ കെ എസ് അനില്‍കുമാർ നല്‍കിയ ഹർജിയിലാണ് നടപടി. മാർച്ച്‌ 13 ന് നേരിട്ട് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി സിക്കെതിരെ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.അനില്‍കുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനഃ പരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വി സി തീരുമാനം അംഗീകരിച്ചില്ല.ഇതിന് പിന്നാലെയാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാണിച്ച്‌ മുൻ രജിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *