അധ്യാപകരെ പരിഹസിച്ച് ‘മീം’ നിർമ്മിച്ചെന്നാരോപിച്ച് സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സുപ്രീം കോടതി അനുമതി നൽകി. ഇൻഡോറിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരമോന്നത നീതിപീഠത്തിൽ നിന്ന് ആശ്വാസകരമായ വിധി ലഭിച്ചത്. കുട്ടിയുടെ ഭാവിയെ കരുതി സ്കൂൾ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.കുട്ടിയെ തിരുത്തുന്നതിന് പകരം പുറത്താക്കാനാണോ സ്കൂൾ അധികൃതർ ശ്രമിക്കേണ്ടതെന്ന് കോടതി ചോദിച്ചു. കുട്ടികളെ നേർവഴിക്ക് നടത്തേണ്ട ഉത്തരവാദിത്തം സ്കൂളിനുണ്ടെന്നും ‘മോശം കുട്ടി’ എന്ന് മുദ്രകുത്തി പുറത്താക്കുകയല്ല വേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അധ്യാപകരെ പരിഹസിച്ച് ‘മീം’ ഉണ്ടാക്കി; പുറത്താക്കിയ വിദ്യാർത്ഥിക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സുപ്രീം കോടതിയുടെ അനുമതി
