സ്വകാര്യ ആശുപത്രികളില്‍ നിരക്ക്‌ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ; ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും

ആശുപത്രികളില്‍ ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹർജികള്‍ പരിഗണിക്കുക. സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷൻ ആണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ വ്യവസ്ഥ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യത്തില്‍ സുപ്രീംകോടതി വിസമ്മതം അറിയിച്ചിരുന്നു. കേസില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കോടതി മറുപടിയും തേടിയിരുന്നു. ആശുപത്രികള്‍ക്കെതിരെ സർക്കാർ തല്‍ക്കാലം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *