പൗരന്മാരല്ലാത്തവര്‍ക്ക് ഇനി വോട്ടുചെയ്യാനാകില്ല, നിയമം റദ്ദാക്കി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: പൗരന്മാരല്ലാത്തവര്‍ക്ക് ഇനി ന്യൂയോര്‍ക്ക് നഗരത്തിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനാകില്ല. വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന സംസ്ഥാനത്തെ വിവാദ നിയമം റദ്ദാക്കി പരമോന്നത കോടതി. 2021ല്‍ സിറ്റി കൗണ്‍സില്‍ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി വിധിക്കുകയായിരുന്നു.നികുതി അടയ്ക്കുകയും സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നതിനാല്‍ പൗരന്മാരല്ലാത്തവര്‍ക്ക് വോട്ട് ചെയ്യാമെന്ന് കാട്ടി മേയര്‍ എറിക് ആഡംസിന്റെ ഗതാഗത കമ്മീഷണറായ യാഡനിസ് റോഡ്രിഗസ് അവതരിപ്പിച്ച ബില്ലാണ് കോടതി റദ്ദാക്കിയത്.

ന്യൂയോർക്ക് സിറ്റി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ന്യൂയോർക്ക്, അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ന്യൂയോർക്ക് സ്റ്റേറ്റിന്റെ തെക്കേ അറ്റത്ത്, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നിൽ സ്ഥിതിചെയ്യുന്ന നഗരം കൂടിയാണ് ഇത്. ജനസംഖ്യയും നഗര പ്രദേശവും കണക്കിലെടുക്കുമ്പോൾ അമേരിക്കയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശമാണിത്. ഒരു ആഗോള സമ്പദ് വ്യവസ്ഥാ കേന്ദ്രം കൂടിയാണ് ഇവിടം.

Leave a Reply

Your email address will not be published. Required fields are marked *