ഡിജിറ്റല്‍ തട്ടിപ്പില്‍ 82 കാരന് നഷ്ടമായത് 22.92 കോടി: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇന്ന് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സിബിഐക്കും ഏഴ് സ്വകാര്യ ബാങ്കുകള്‍ക്കും നോട്ടീസ് അയച്ചു. ഡിജിറ്റല്‍ തട്ടിപ്പില്‍ 22.92 കോടി രൂപ നഷ്ടമായ 82 വയസ്സുകാരന്‌റെ റിട്ട് ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്‌റെ നടപടി. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാരന്‌റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ‘ വഞ്ചനാപരമായ ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന മ്യൂള്‍ അക്കൗണ്ടുകളുടെ ഉടമകളെയോ ഓപ്പറേറ്റര്‍മാരെയോ തിരിച്ചറിയാനും അപേക്ഷകരുടെ അക്കൗണ്ടുകളില്‍ നിന്ന് വ്യാജമായി കൈമാറ്റം ചെയ്ത തുകകള്‍ തിരികെ നല്‍കുമെന്ന് ഉറപ്പാക്കാനും കളക്റ്റിംഗ് ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നതിന് റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *