വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് കോടതി പരിഗണിക്കും.മദ്രാസ് ഹൈക്കോടതി ആണ് കേസ് പരിഗണിക്കുക. ചിത്രം പ്രദർശിപ്പിക്കാൻ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു ഇതിനെതിരെ സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) നല്കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. രാവിലെ പതിനൊന്നരയോടെ കേസ് പരിഗണിക്കുമെന്നാണ് വിവരം. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് വിട്ടത്തോടെയാണ് ഈ മാസം ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പെട്ടിയിലായത്. ഇതോടെ ചിത്രത്തിന്റെ റിലീസ് മാറ്റുകയും ചെയ്തു. നേരെത്തെ കേസ് പരിഗണിച്ച ഘട്ടത്തില്‍ നിർമാതാക്കള്‍ക്ക് പ്രതികൂലമായ പരാമർശങ്ങളാണ് ബെഞ്ചില്‍ നിന്ന് ഉണ്ടായത്.അതേസമയം, ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹർജി സമർ പ്പിച്ചെങ്കിലും അവിടെ നിന്നും നിർമാതാക്കള്‍ക്ക് തിരിച്ചടിയാണുണ്ടായത്. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് സിനിമയുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹർജി തള്ളിയ സുപ്രീം കോടതി വിഷയം ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നാണ് പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ വളരെപ്പെട്ടെന്നാണ് നിർമാതാക്കള്‍ പരാതിയുമായി സുപ്രീം കോടതിയിലെത്തിയതെന്നും സെൻസർ ബോർഡിന് വിഷയം പരിഗണിക്കാനുള്ള സമയം നല്‍കിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ 500 കോടി രൂപ മുടക്കി നിർമിച്ച ചിത്രം പൊങ്കല്‍ സമയത്ത് റിലീസ് ചെയ്തില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്നാണ് നിർമാതാക്കള്‍ വാദിച്ചത്. എന്നാല്‍ ഇതു ഹൈക്കോടതിയില്‍ ഉന്നയിക്കൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ആണ് ഹർജി തള്ളിയത്.
‘ജനനായക’ന് ഇന്ന് നിര്‍ണായകം; സെൻസര്‍ ബോര്‍ഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
