മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും.തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകള്‍ക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി. ബലാല്‍സംഗ കേസില്‍ പാലക്കാട് എംഎല്‍എ അറസ്റ്റില്‍ ആയിട്ട് ഒരാഴ്ച പിന്നിടുന്നു.
മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും
