ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി

ഇൻഡിഗോ സർവീസ് പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.ഈ പ്രതിസന്ധി രാജ്യത്തിന്‍റെ സാമ്ബത്തിക വ്യവസ്ഥയെയും ബാധിക്കില്ലെയെന്നും എന്തുകൊണ്ട് നിങ്ങള്‍ക്ക് മാത്രം പ്രശ്നമെന്നും ഇൻഡിഗോയോട് കോടതി ചോദിച്ചു, മറ്റുള്ളവർ നിയമം പാലിച്ചു, മറ്റ് വിമാന കമ്ബനികള്‍ ടിക്കറ്റിന് നാല്പതിനായിരം രൂപവരെ ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും കോടതി ചോദിച്ചു. കൂടാതെ യാത്രക്കാർക്ക് പണം തിരിച്ചു നല്‍കുന്ന നടപടി കാര്യക്ഷമമാകണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കില്‍ അതിനും ഡിജിസിഎ ഇടപെടണം എന്നും കോടതി വ്യക്തമാക്കി പ്രതിസന്ധിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ നല്‍കിയ ഹർജിയിലാണ് കോടതി നിരീക്ഷണം.ഇൻഡിഗോ വിമാന കമ്ബനിക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹൻ നായിഡു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ ഇൻഡിഗോ സിഇഒ പീറ്റർ എല്‍ബേഴ്സ് അടക്കമുള്ളവരെ മാറ്റുമെന്നും വ്യോമയാനമന്ത്രി മുന്നറിയിപ്പു നല്കി. പ്രതിസന്ധിയില്‍ ഡിജിസിഎയുടെ പങ്ക് അന്വേഷിക്കുമെന്ന സൂചനയും കേന്ദ്രം നല്കി. ഇൻഡിഗോയുടെ വിമാനസർവ്വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു എന്ന് കമ്ബനി ഇന്നലെ സർക്കാരിനെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *