ശബരിമല സ്വര്‍ണകൊള്ള കേസ്; കടകംപള്ളി സുരേന്ദ്രൻ നല്‍കിയ മാനനഷ്ട കേസില്‍ തര്‍ക്ക ഹര്‍ജി നല്‍കി വിഡി സതീശൻ

ശബരിമല സ്വര്‍ണകൊള്ള കേസില്‍ കടകംപ്പള്ളി സുരേന്ദ്രൻ എംഎല്‍എ നല്‍കിയ മാനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു.തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണല്‍ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തർക്ക ഹര്‍ജിയില്‍ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നല്‍കിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയില്‍ പറയുന്നു.പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തില്‍ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയില്‍ പറയുന്നത്. ശബരിമല സ്വര്‍ണകൊള്ള വിവാദത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ വിഡി സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മറുപടി സമര്‍പ്പിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമയം ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാല്‍ അറിയാമെന്നുമായിരുന്നു വിഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, മാനനഷ്ട കേസിനുശേഷവും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് വിഡി സതീശൻ വ്യക്താമാക്കിയത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ വിഡി സതീശന് വേണ്ടി ഹാജരയ അഭിഭാഷകനും വാക്കാല്‍ അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി നല്‍കിയത്. ശബരിമല സ്വര്‍ണകൊള്ളയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും ഒരുപാട് ആളുകള്‍ ഇനിയും ജയിലിലേക്ക് പോകുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവര്‍ത്തിച്ചത്.രണ്ട് പ്രധാന നേതാക്കള്‍ അറസ്റ്റിലായിട്ടും ഒരു നടപടി പോലും എടുക്കാൻ സാധിച്ചിട്ടില്ല. ഉന്നത സിപിഎം നേതാക്കള്‍ ജയിലിലാകുമെന്ന ഭയത്താലാണ് അറസ്റ്റിലായവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തതെന്നും വിഡി സതീശൻ ആരോപിച്ചിരുന്നു. ശബരിമല സ്വര്‍ണകൊള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. സ്വര്‍ണകൊള്ളക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ദ്വാരപാലക ശില്‍പം ഏത് കോടീശ്വരന് കൊടുത്തുവെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് താൻ പറഞ്ഞത്. അതിന് അദ്ദേഹം രണ്ട് കോടി നഷ്ടപരിഹാരം ചോദിച്ച്‌ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, മാനനഷ്ട കേസ് കോടതിയില്‍ എത്തിയപ്പോള്‍ തുക പത്തു ലക്ഷമായി കുറഞ്ഞെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *