ശബരിമല സ്വർണ്ണകൊള്ളക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹർജി അടുത്ത ആഴ്ച പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിഴവ് പരിഹരിക്കാനാണ് സാവകാശം. ഹർജിയിലെ ഓഡിറ്റ് ആവശ്യം ഉള്‍പ്പെടെ നേരത്തെ ഉത്തരവായിറക്കിയതാണെന്നും കോടതി പറഞ്ഞു.അതേസമയം ശബരിമല സ്വർണക്കൊള്ളയില്‍ മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിക്കൂട്ടിലാക്കി എ പത്മകുമാറിന്റെ ജാമ്യഹർജി. കേസില്‍ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് ചോദ്യം. ബോർഡിന് തെറ്റ് പറ്റിയെങ്കില്‍ എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. എല്ലാം ചെയ്തത് ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാറിന്റെ ജാമ്യഹർജിയില്‍ പറയുന്നത്.
ശബരിമല സ്വര്‍ണ്ണകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി രാജീവ് ചന്ദ്രശേഖര്‍
