കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്‌ഐആര്‍) കൂടുതല്‍ രാഷ്ട്രീയപാർട്ടികള്‍ സുപ്രീംകോടതിയിലേക്ക്.സിപിഎമ്മും, സിപിഐയും സുപ്രീംകോടതിയില്‍ പരിഷ്കരണത്തിനെതിരെ ഹർജികള്‍ സമർപ്പിക്കും. ഇരു പാർട്ടികളും ഹർജികള്‍ ഇന്ന് സമർപ്പിക്കുമെന്നാണ് വിവരം.തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പരിഷ്കരണം നീട്ടിവെക്കണമെന്നും ഹർജികളില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ പരാമർശിക്കും.ഹർജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. വിഷയത്തില്‍ ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിലെ എസ്‌ഐആറിനെതിരെ സിപിഎമ്മും, സിപിഐയും സുപ്രീം കോടതിയില്‍, റദ്ദാക്കണമെന്ന് ഹര്‍ജി
