സഹപ്രവർത്തകയ്ക്കുനേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഈ മാസം ആറാം തീയതിയായിരുന്നു സംഭവം.വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനില്‍ എത്തിയ സിപിഒ നവാസിന്റെ അതിക്രമം. സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ചവറ പൊലീസ് കേസെടുത്തത്. കമ്മീഷണർക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തത്.
സഹപ്രവര്‍ത്തകയ്ക്കുനേരെ പൊലീസ് സ്റ്റേഷനില്‍ അതിക്രമം, സിപിഓയ്ക്കെതിരെ കേസ്
