കുണ്ടറ മുക്കട കാവേരി ബാറിന് സമീപം ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ പെരിനാട് മാമൂട് കൃഷ്ണകൃപയില്‍ വിപിൻദാസ്, കൊറ്റങ്കര ഊറ്റുകുഴി വയലില്‍ വീട്ടില്‍ അനില്‍കുമാർ എന്നിവരെ കൊല്ലം മൂന്നാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എം.സി.ആന്റണി വെറുതെ വിട്ടു. 2019 ജൂലായ് 11ന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുണ്ടറ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ മങ്ങാട് എസ്. പ്രശാന്ത്, ജിതിൻ രവീന്ദ്രൻ എന്നിവർ ഹാജരായി.
വധശ്രമക്കേസ് പ്രതികളെ വെറുതെ വിട്ടു
