വേടനെതിരായ ലൈംഗിക അതിക്രമ കേസില്‍ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍.പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയ്ക്ക് മെയില്‍ മുഖേന നല്‍കിയ പരാതിയിലാണ് എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തുന്നിരുന്നത്.തങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് മെയില്‍ ഐഡിയില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആയിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിലാണ് യുവതി ഇപ്പോള്‍ അതൃപ്‌തി രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് അയച്ച് യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് എറണാകുളം സെൻട്രല്‍ പൊലീസ് വ്യക്തമാക്കുന്നത്. കൃത്യമായ ചട്ടങ്ങ പാലിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പോലീസ് അയച്ച നോട്ടീസില്‍ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍
