ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഇടപെടല്‍ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസില്‍

Oplus_16908288

വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയില്‍ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശക്തി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് തടഞ്ഞ് കോടതി.ഒക്ടോബർ 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസില്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. എതിർ കക്ഷികളായ സർക്കാർ, പോലീസ്, പരാതിക്കാരായ അനൂപ് വി ആർ, പ്രദീപ് വർമ്മ എന്നിവർക്ക് നോട്ടീസ് അയയ്‌ക്കുകയും ചെയ്തു.ഒക്ടോബർ 15ന് ശാന്താനന്ദ മഹർഷിയുടെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും. പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മതവിദ്വേഷം ആരോപിച്ച്‌ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. വാവര്‍ മുസ്ലീം ആക്രമണകാരിയെന്നാണ് ശബരിമല സംരക്ഷണ സംഗമത്തില്‍ ശാന്താനന്ദ മഹര്‍ഷി പ്രസംഗിക്കവെ പറഞ്ഞത്. വാവരെ അല്ല ശിവഭൂതഗണമായ വാപുരസ്വാമിയെയാണ് ആരാധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആർ, ഡിവൈ എഫ് ഐ ലോക്കല്‍ കമ്മിറ്റി അഗം പ്രദീപ് വർമ്മ എന്നിവരാണ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *