സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയതിന്റെ പേരില്‍ മാത്രം ഒരു അഭിഭാഷകനെതിരെ കേസെടുക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അഭിഭാഷകനെതിരെ വ്യാജ പരാതി നല്‍കിയ പരാതിക്കാരനും ബാർ കൗണ്‍സിലിനും കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. അഭിഭാഷകനെതിരെയുള്ള പരാതി “ദുരുദ്ദേശ്യപരവും” “വിദ്വേഷം നിറഞ്ഞതും” ആണെന്ന് നിരീക്ഷിച്ച കോടതി, ഇത് അഭിഭാഷകന് “അളവില്ലാത്ത ദുഃഖവും” “പീഡനവും” ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി.മഹാരാഷ്ട്രയിലെ അഭിഭാഷകനായ ശാസ്ത്രിക്ക് നേരെയുണ്ടായ വ്യാജ പരാതിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണായക വിധി. ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഭൻസിധർ അണ്ണാജി ഭകദ് എന്നയാള്‍ നല്‍കിയ പരാതിയാണ് വിവാദത്തിനിടയാക്കിയത്. അഭിഭാഷകൻ കേവലം സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും, അതിന്റെ ഉള്ളടക്കത്തിന് അദ്ദേഹത്തെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.ഈ കേസില്‍ ബാർ കൗണ്‍സില്‍ ഓഫ് മഹാരാഷ്ട്ര ആൻഡ് ഗോവ (BCMG) സ്വീകരിച്ച നടപടികളെയും കോടതി രൂക്ഷമായി വിമർശിച്ചു. ഇത് നിയമവിരുദ്ധവും വഴിവിട്ട നടപടിയുമാണെന്നും, ദുരുദ്ദേശ്യപരമായ കേസ് നിലനിർത്താൻ ശ്രമിച്ചെന്നും കോടതി നിരീക്ഷിച്ചു.ഈ വിധിപ്രകാരം, ഭകദും ബാർ കൗണ്‍സിലും 50,000 രൂപ വീതം ബോംബെ ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവയ്ക്കണം. അഭിഭാഷകൻ ശാസ്ത്രിക്കാണ് ഈ തുക ലഭിക്കുക. പരാതിക്കാരനും അഭിഭാഷകനും തമ്മില്‍ ഒരു പ്രൊഫഷണല്‍ ബന്ധം ഉണ്ടായാല്‍ മാത്രമേ അച്ചടക്ക നടപടി എടുക്കാൻ സാധിക്കൂ എന്നും വിധിയില്‍ കോടതി ഊന്നിപ്പറഞ്ഞു.
Related Posts
അപ്പീലില് പുതിയ തെളിവുകള് സ്വീകരിച്ചത് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവ്
- law-point
- August 25, 2025
- 0
അപ്പീല് പരിഗണിക്കവേ പുതിയ തെളിവുകള് സ്വീകരിക്കുന്നതില് ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഒരു […]
ഡൽഹിയിലെ മോശം വായു ഗുണനിലവാര സൂചികയ്ക്ക് ഫലപ്രദമായ പരിഹാരം പച്ചപ്പ് വർദ്ധിപ്പിക്കലാണെന്ന് സുപ്രീം കോടതി
- law-point
- February 20, 2026
- 0
കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ വായു ഗുണനിലവാര സൂചിക മെച്ചപ്പെടുത്തുമെന്ന് […]
നായകളും പൂച്ചകളും ശത്രുക്കള്, പൂച്ചകളെ പ്രോത്സാഹിപ്പിക്കണം’; മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീംകോടതി
- law-point
- January 10, 2026
- 0
ദില്ലി: തെരുവുനായ വിഷയത്തിൽ ഇന്നും വാദം തുടരവേ മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീം […]
