ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനവിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവർ നിരീക്ഷിച്ചു. “തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരമായിരിക്കും,” എന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. കുറ്റം തെളിഞ്ഞ ശേഷം പ്രതിക്ക് ഇത്തരമൊരു അവസരം നല്‍കുന്നത്, ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
ഭിന്നശേഷി നിയമന അനുമതി എല്ലാ മാനേജ്മെന്റുകൾക്കും നൽകണം; കേരളം സുപ്രീം കോടതിയിൽ
- law-point
- January 10, 2026
- 0
ന്യൂഡൽഹി :ഭിന്നശേഷിക്കാർക്കു സംവരണം ചെയ്യപ്പെട്ട തസ്തികകൾ ഒഴിച്ചിട്ടു ശേഷിക്കുന്നവയിൽ സ്ഥിരനിയമനം നടത്താൻ സംസ്ഥാനത്തെ […]
പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജാമ്യത്തിൽ വിട്ടു
- law-point
- September 17, 2025
- 0
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ തുടർച്ചയായി പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ […]
നീതിയുക്തമായ വിചാരണയ്ക്ക് തടസം; പ്രതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിനെതിരെ സുപ്രീം കോടതി
- law-point
- March 21, 2026
- 0
വാഷിങ്ടൺ: ഇറാൻ – ഇസ്രയേൽ സംഘർഷം കൊടുമ്പിരികൊള്ളുന്നതിനിടയിൽ അടിപതറി ഡോണൾഡ് ട്രംപ്. ഇറാനിൽ […]
