ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീം കോടതി. ഇത് അതിജീവിതക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, വീണ്ടും മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ ഒരു പ്രതിയുടെ ആവശ്യം പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതി ഈ നിർണായക നിർദേശം പുറപ്പെടുവിച്ചത്. ഇതോടൊപ്പം, പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് കോടതിയോടുള്ള ജനവിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവർ നിരീക്ഷിച്ചു. “തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരമായിരിക്കും,” എന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി. കുറ്റം തെളിഞ്ഞ ശേഷം പ്രതിക്ക് ഇത്തരമൊരു അവസരം നല്‍കുന്നത്, ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതിന് തുല്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
13 വർഷമായി കോമയിലുള്ള യുവാവിന് ദയാവധം അനുവദിക്കണമെന്ന ഹർജി; മാതാപിതാക്കളോട് സംസാരിക്കണമെന്ന് സുപ്രീം കോടതി
- law-point
- December 19, 2025
- 0
ന്യൂഡൽഹി: കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന 13 വർഷമായി ചലനശേഷിയില്ലാതെ കിടക്കുന്ന 32 […]
ശബരിമല യുവതി പ്രവേശന കേസ്; സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദം ഉന്നയിക്കും
- law-point
- April 9, 2026
- 0
ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും വാദം.ഇന്ന് […]
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മ്മിക്കണം; ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു
- law-point
- October 13, 2025
- 0
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര […]
