സംസ്ഥാനത്ത് പോക്സോ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 6000ല്‍ അധികം കേസുകള്‍

Oplus_16908288

സംസ്ഥാനത്ത് പോക്സോ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 6522 കേസുകള്‍. തിരുവനന്തപുരം കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.1370 കേസുകളാണ് തിരുവനന്തപുരത്ത് വിചാരണ നടക്കുന്നത്. കൊല്ലം- 463, പത്തനംതിട്ട- 131, കോട്ടയം- 219, ആലപ്പുഴ- 468, തൊടുപുഴ- 362, എറണാകുളം- 704, തൃശൂർ- 368, പാലക്കാട്- 519, മഞ്ചേരി- 578, കോഴിക്കോട്- 642, കല്‍പറ്റ- 241, കണ്ണൂർ- 225, കാസർകോട്- 232 എന്നിങ്ങനെയാണ് മറ്റു കോടതികളിലെ കേസുകളുടെ എണ്ണം. കെ.ജെ മാക്‌സി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ 31-07-2025 വരെയുള്ള കണക്കുകള്‍ നിയമസഭയില്‍ പറഞ്ഞത്.റേപ് കേസുകളും പോക്‌സോ കേസുകളും വേഗത്തില്‍ വിചാരണ നടത്താൻ 14 എക്‌സ്‌ക്ലൂസീവ് പോക്‌സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷൻസ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷൻസ് കോടതികളെയും ‘ചില്‍ഡ്രൻസ് കോർട്ട്’ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഫോറൻസിക് ലാബുകളിലെ കാലതാമസം ഒഴിവാക്കാൻ 28 സയന്റിഫിക് ഓഫീസർ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. കേസുകളുടെ ഫയലിങ്, തീർപ്പാക്കിയ കേസുകളുടെയും തീർപ്പാക്കാനുള്ള കേസുകളുടെയും എണ്ണവും പോക്‌സോ ആക്ടിന് കീഴിലുള്ള കേസുകളുടെ എണ്ണവും വിചാരണയുടെ പുരോഗതിയും ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *