ജീവനക്കാരിയോട് ലെെംഗികാതിക്രമം നടത്തിയെന്ന കേസ്: IT കമ്പനി ഉടമയുടെ മുൻകൂര്‍ ജാമ്യഹര്‍ജി തള്ളി ഹെെക്കോടതി

Oplus_16908288

ജീവനക്കാരിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ഐടി സ്ഥാപന ഉടമയും കാക്കനാട് സ്വദേശിയുമായ വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.ഹർജിക്കാരനെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ഹർജിക്കാരന്റെ പേരിലുള്ളത്. സ്ഥാപന ഉടമയുടെ പേരിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.എന്നാല്‍, ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരായ ജേക്കബ് പി. തമ്ബി, എബി പോള്‍, സ്വതന്ത്ര ഡയറക്ടറായ ബിമല്‍രാജ് ഹരിദാസ് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇവരുടെ പേരില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്ലെന്ന് വിലയിരുത്തിയാണിത്.ജീവനക്കാരിയുടെ പരാതിയില്‍ കാക്കനാട് ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്. പരാതിയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലടക്കം കാലതാമസം ഉണ്ടായതിനെ കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.കാക്കനാട് സ്മാർട്ട് സിറ്റിയില്‍ പ്രവർത്തിക്കുന്ന ‘ലിറ്റ്മസ് 7’ എന്ന ഐടി കമ്ബനി ഉടമയാണ് വേണു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന്റെ പേരില്‍ പരാതി നല്‍കിയത്. കേസിലെ മറ്റ് പ്രതികള്‍ യുവതിയെ പരാതിയില്‍നിന്ന് പിന്തിരിപ്പിക്കാനായി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.പരാതിക്കാരിയും ഭർത്താവും ചേർന്ന് 30 കോടി രൂപ തട്ടിയെടുക്കാനായി ഹണിട്രാപ്പില്‍ പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതി നല്‍കിയിരുന്നുവെന്നും ഇതില്‍ ഇരുവരെയും എറണാകുളം സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതെന്നുമായിരുന്നു വാദം. എന്നാല്‍, ഹണിട്രാപ്പ് ഹർജിക്കാരൻ കെട്ടിച്ചമച്ച നാടകമായിരുന്നു എന്നായിരുന്നു ജാമ്യ ഹർജിയെ എതിർത്ത് കക്ഷിചേർന്ന പരാതിക്കാരിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *