എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ പരാതിയുടെ സത്യസന്ധതയോ വിശ്വാസ്യതയോ പൊലീസ് പരിശോധിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി.പ്രഥമദൃഷ്ട്യാ പരാതിയില്‍ കുറ്റകൃത്യം വെളിപ്പെട്ടാല്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണം. വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പൊലീസ് കടക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിഞ്ഞാല്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണ്. പ്രസ്തുത വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പൊലീസ് കടക്കേണ്ടതില്ല. ആധികാരികതയോ വിശ്വാസ്യതയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള മുൻവ്യവസ്ഥയല്ല”, കോടതി പറഞ്ഞു.ഡല്‍ഹി മുൻ പൊലീസ് കമ്മീഷണർ നീരജ് കുമാറിനെതിരെയുള്ള പരാതിയിലാണ് കോടതി പരാമർശം. വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപെടുത്തല്‍ അടക്കമുള്ള പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർേദശം നല്‍കിയിരുന്നു. ഇതിനെതിരെ സമർപിച്ച അപ്പിലാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, പ്രസന്ന ബി. വരാലെയും ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
Related Posts
പുതിയ എകെജി സെന്റർ നിലനിൽക്കുന്ന ഭൂമി വാങ്ങിയത് നിയമപ്രകാരം’; എം.വി ഗോവിന്ദൻ സുപ്രീം കോടതിയിൽ
- law-point
- October 15, 2025
- 0
തിരുവനന്തപുരം: പുതിയ എകെജി സെന്റർ നിലനിൽക്കുന്ന ഭൂമി വാങ്ങിയത് നിയമ പ്രകാരമെന്ന് സിപിഎം […]
ആരവല്ലി മലനിരകൾക്ക് ഏകീകൃത നിർവചനം; സുപ്രീം കോടതി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു
- law-point
- June 3, 2026
- 0
ന്യൂഡൽഹി: പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി മലനിരകളുടെ അതിരുകൾക്കും ഘടനയ്ക്കും കൃത്യമായ ഏകീകൃത നിർവചനം […]
‘മുൻകാല വിധികൾ’ വ്യാജമായി നിർമിച്ചു; നിയമ നടപടികളിലെ AI ഉപയോഗം അദൃശ്യവും വിനാശകരവും- സുപ്രീം കോടതി
- law-point
- July 2, 2026
- 0
ന്യൂഡൽഹി: കോടതിയുടെ വിധിന്യായങ്ങളിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമിച്ച തെറ്റായ വിവരങ്ങളും […]
