നെടുമ്പാശ്ശേരിയില് മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയില് വാദം കേള്ക്കുക.കേസില് പരമാവധി തെളിവുകള് ഹാജരാക്കി പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അപകടസമയത്ത് പ്രതി സുഹൈല് സജീവ് മദ്യപിച്ചിരുന്നുവെന്ന് നേരത്തെ റിമാൻഡ് റിപ്പോർട്ടില് വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റീജ്യണല് അനലിറ്റിക്കല് ലബോറട്ടറിയുടെ പരിശോധനാഫലം അടക്കമുള്ള തെളിവുകള് പൊലീസ് കോടതിയില് ഹാജരാക്കും.എന്നാല് പ്രതിക്ക് പ്രായം കുറവാണെന്നും ഇനി ജുഡീഷ്യല് കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയില് അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടം: മുഖ്യപ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
