പീഡന പരാതി നല്കിയ അഭിഭാഷയെ ഭീഷണിപ്പെടുത്തിയ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം.സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനില്‍ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിർദ്ദേശം. അഭിഭാഷകനെതിരെയുള്ള പീഡന കേസുമായി മുന്നോട്ടു പോകരുതെന്നും കോടതിയില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കണമെന്നും പറഞ്ഞുകൊണ്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്ന പരാതിക്ക് മേലാണ് കോടതി നടപടി.കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു. പരാതിക്ക് ഓഡിയോ റെക്കോർഡിംഗുകളുടെ പിന്തുണയുണ്ടായിരുന്നു. ഇത് വേഗത്തിലുള്ള ഇടപെടലിന് കാരണമായി. കുറ്റാരോപിതരായ ഇരുവരും തെറ്റ് നിഷേധിച്ചെങ്കിലും, പരാതിക്കാരി സമർപ്പിച്ച ഓഡിയോ റെക്കോർഡിംഗുകളില്‍ ഒരു വിശദീകരണവും നല്‍കാനും പ്രതിഭാഗത്തിന് കഴിഞ്ഞില്ല.
പീഡന പരാതി നല്കിയ അഭിഭാഷകക്ക് ഭീഷണി; ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുക്കാൻ കോടതി
