കെ.എസ്‌.ഇ.ബി.ഡി.എ. ഉത്തരവ്‌ വിവാദമാകുന്നു: ചെയര്‍മാനെതിരേ കോടതി അലക്ഷ്യം

ഓഗസ്‌റ്റില്‍ നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‌ വിരുദ്ധമായി പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും 31 മാസത്തെ ക്ഷാമാശ്വാസകുടിശിക ഒക്‌ടോബര്‍ മുതല്‍ നല്‍കുവാന്‍ ഫുള്‍ബോര്‍ഡിന്‌ ശുപാര്‍ശ ചെയ്‌തുകൊണ്ടുള്ള കഴിഞ്ഞ 28 ലെ ലെ കെഎസ്‌ഇബി ഉത്തരവ്‌ വിവാദമാകുന്നു.ഡി. എ. നല്‍കുവാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിനാല്‍ ചില സംഘടനകള്‍ മാനേജ്‌മെന്റുമായി ഗൂഢാലോചന നടത്തി കോടതി വിധി നടപ്പാക്കുന്നത്‌ വൈകിപ്പിച്ച താണ്‌ ഓണത്തിനുമുമ്ബ്‌ ഒരു ആനുകൂല്യവും കിട്ടാത്ത സാഹചര്യം ഉണ്ടാക്കിയതെന്ന്‌ കെഎസ്‌ഇബി പെന്‍ഷനേഴ്‌സ് കൂട്ടായ്‌മ ആരോപിച്ചു.കമ്ബനി ആയപ്പോഴുള്ള ത്രികക്ഷി കരാര്‍ പ്രകാരവും വ്യവസായ തര്‍ക്കനിയമ പ്രകാരമുള്ള ദീര്‍ഘകാല കരാറുകള്‍ വഴിയും അര്‍ഹതപ്പെട്ട ക്ഷാമാശ്വാസവും ക്ഷാമബത്തയും അനുവദിക്കാത്തതിലും അനുവദിച്ചവയ്‌ക്കു കുടിശിക നിഷേധിക്കുന്നതിനുമെതിരെ കെഎസ്‌ഇ ബി പെന്‍ഷനേഴ്‌സ് കൂട്ടായ്‌മ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലെ ഇടക്കാല ഉത്തരവില്‍ കുടിശിക അനുവദിച്ചു കൊണ്ടുള്ള കെ എസ്‌ഇബി ഉത്തരവുണ്ടായിട്ടും ഒരു കൊല്ലമായി വിതരണം ചെയ്യാത്ത കുടിശിക ഒന്നിച്ചോ തവണകളായോ ഓഗസ്‌റ്റില്‍ വിതരണം ചെയ്യണമെന്ന്‌ കേസിലെ രണ്ടാം എതിര്‍കക്ഷി ആയ കെ എസ്‌ഇബിസി എം. ഡിക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ 23ന്‌ ചേര്‍ന്ന ഫുള്‍ ടൈം ഡയറക്‌ടര്‍മാരുടെ യോഗം ഒക്‌ടോബര്‍ മുതല്‍ പത്തു തവണകളായി കുടിശിക കൊടുക്കുവാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന ഫുള്‍ ബോര്‍ഡിന്‌ ശുപാര്‍ശചെയ്‌തു കൊണ്ട്‌ 25ന്‌ ഉത്തരവിറക്കുകയാണ്‌ ചെയ്‌തത്‌.കെഎസ്‌ഇബി ഉത്തരവ്‌ കോടതി ഉത്തരവിന്റെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി കെഎസ്‌ഇബി. പെന്‍ഷനേഴ്‌സ് കൂട്ടായ്‌മ കോടതിലക്ഷ്യ കേസ്‌ ഫയല്‍ ചെയ്‌തതായി ജനറല്‍ സെക്രട്ടറി വി. പി. രാധാകൃഷ്‌ണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *