ഗുരുതര വെളിപ്പെടുത്തലുമായി ദേശീയ കമ്ബനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില് നിന്ന് ജഡ്ജി പിന്മാറിയ സംഭവത്തില് ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.സംഭവത്തില് ചീഫ് ജസ്റ്റിസ് ബിആര് ഗവായ് റിപ്പോര്ട്ട് തേടി. അന്വേഷണം നടത്താൻ നടപടികള് സ്വീകരിക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദ്ദേശം നല്കി. ചെന്നൈ ബഞ്ചിലെ ജുഡീഷ്യല് അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് ഹൈദരാബാദ് കമ്ബനിയുള്പ്പെട്ട കേസ് കേള്ക്കുന്നതില് നിന്ന് പിന്മാറിയത്. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസില് അനുകൂല വിധിക്കായി ഉന്നത ജുഡീഷ്യറിയിലെ ബഹുമാന്യനായ അംഗം ഇടപെട്ടതായി ജസ്റ്റിസ് ശർമ്മ വെളിപ്പെടുത്തി.ഫോണ്സന്ദേശം അഭിഭാഷകരെ കാണിച്ചതിനുശേഷമാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാല് കൂടുതല് വിവരങ്ങള് വെളിപ്പെടുത്താൻ തയ്യാറായില്ല. അമ്ബരപ്പിക്കുന്ന ഇടപെടല് ആണെന്ന് ബെഞ്ചിലെ മറ്റൊരംഗമായ ജതീന്ദ്രനാഥ് സ്വെയിൻ പ്രതികരിച്ചു. ഇനിയെന്ത് വേണമെന്ന് എൻസിഎല്എടി ചെയർമാൻ തീരുമാനിക്കട്ടേ എന്നും സ്വെയിൻ പറഞ്ഞു.
Related Posts
കെ ടെറ്റ് പുനഃപരിശോധനാ ഹർജി: മെയ് 13ന് സുപ്രീംകോടതി പരസ്യമായി വാദം കേൾക്കും
- law-point
- May 3, 2026
- 0
ന്യൂഡൽഹി : രണ്ട് വർഷത്തിനുള്ളിൽ കെ ടെറ്റ് പാസാത്ത അധ്യാപകർ നിർബന്ധിത വിരമിപ്പിക്കലിന് […]
ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് നിയമങ്ങള് ഇപ്പോഴും പ്രാബല്യത്തില്: സുപ്രീം കോടതി
- law-point
- August 21, 2025
- 0
ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് (സെൻട്രല് ഗവണ്മെന്റ്) റൂള്സ്, 2012 ഇപ്പോഴും പ്രാബല്യത്തില് തുടരുകയാണെന്ന് സുപ്രീം […]
CBSE ത്രിഭാഷാ സർക്കുലർ: അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
- law-point
- June 9, 2026
- 0
ന്യൂഡൽഹി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് തദ്ദേശീയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് […]
