തൊഴിലിനിടെ അംഗവൈകല്യം സംഭവിക്കുന്ന ജീവനക്കാർക്ക് തൊഴില്‍ സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി. ഇങ്ങനെയുള്ള ജീവനക്കാരെ പിരിച്ചുവിടരുതെന്നും അവർക്ക് അനുയോജ്യമായ മറ്റ് ജോലികള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.കളർ ബ്ലൈൻഡ്നെസ് കാരണം പിരിച്ചുവിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (APSRTC) ബസ് ഡ്രൈവർക്ക് അനുകൂലമായാണ് കോടതിയുടെ വിധി. ഡ്രൈവർക്ക് അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താൻ തൊഴിലുടമ ശ്രമിച്ചില്ലെന്നും അദ്ദേഹത്തെ പിരിച്ചുവിട്ട നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്‌ട്, 2016 (Rights of Persons with Disabilities Act, 2016) പ്രകാരം ഭിന്നശേഷിയുള്ളവർക്ക് തുല്യമായ തൊഴില്‍ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ തൊഴിലുടമകള്‍ക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിധി രാജ്യത്തുടനീളമുള്ള തൊഴിലുടമകള്‍ക്ക് ഒരു മാതൃകയാകുമെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അപകടത്തില്‍ അംഗവൈകല്യം സംഭവിച്ച ജീവനക്കാര്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി
