‘തീപ്പൊള്ളലേറ്റത് ഭേദമായാലും വാക്കുകള്‍കൊണ്ടുള്ള മുറിവുണങ്ങില്ല ‘ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സുപ്രീം കോടതി

തീപ്പൊള്ളലേറ്റത് ഭേദമായാലും വാക്കുകള്‍കൊണ്ടുള്ള മുറിവുണങ്ങില്ലെന്ന് സുപ്രീംകോടതി. വിദ്വേഷപ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.സാമൂഹികമാധ്യമ ഇൻഫ്ളുവൻസർ ശർമിഷ്ഠാ പാനോളിക്കെതിരേ പരാതി നല്‍കിയ വജാഹത്ത് ഖാന്റെ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ പരാമർശം.കലാപാഹ്വാനം എല്ലായ്പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാം. വജാഹത്ത് ഖാൻ നടത്തിയ പരാമർശങ്ങള്‍ പരിശോധിച്ച ബെഞ്ച്, ഇതിനൊന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കി. വിദ്വേഷപ്രസംഗത്തിന് തനിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകള്‍ ഒന്നിപ്പിക്കണമെന്ന ഖാന്റെ ഹർജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു.

Leave a Reply

Your email address will not be published. Required fields are marked *