ഫ്ലാറ്റ് കൈവശപ്പെടുത്തി അച്ഛനെ വൃദ്ധസദനത്തിലാക്കി മകനും മരുമകളും; 88കാരന് ഫ്ലാറ്റ് തിരിച്ചുനൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

മുംബൈ: മകന് സമ്മാനമായി നൽകിയ ഫ്ലാറ്റ് 88കാരനായ പിതാവിന് തിരിച്ചുനൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. പിതാവിന് ആജീവനാന്തം ഫ്ലാറ്റിൽ താമസിക്കാനുള്ള അവകാശം ഉറപ്പുനൽകിയിട്ടും അത് പാലിക്കുന്നതിൽ മകനും മരുമകളും പരാജയപ്പെട്ടതോടെയാണ് 2018ൽ രജിസ്റ്റർ ചെയ്ത ഗിഫ്റ്റ് ഡീഡ് അഥവാ ദാനപത്രം കോടതി റദ്ദാക്കിയത്. നവംബർ 26ലെ ഉത്തരവിലാണ് കോടതി നിർണായക നടപടി സ്വീകരിച്ചത്. 15 ദിവസത്തിനുള്ളിൽ ഫ്ലാറ്റിന്റെ കൈവശാവകാശം പിതാവിന് കൈമാറണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കിൽ പൊലീസ് സഹായത്തോടെ മകനെയും മരുമകളെയും ഒഴിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ദേവ്ചന്ദ് കോർഷി ദേധിയയും ഭാര്യ മഞ്ജുള ദേധിയയും 1999ലാണ് മുംബൈയിലെ മലാഡിൽ ഫ്ലാറ്റ് വാങ്ങിയത്. 2015 മാർച്ച് 12ന് ഭാര്യ മരിച്ചതോടെ ദേവ്ചന്ദ് ഒറ്റയ്ക്കായി. ഇതോടെ മൂത്ത മകൻ ശിബൻ ദേവ്ചന്ദ് ദേധിയയും ഭാര്യ റീത്തയും തന്നോട് ഇളയ മകനൊപ്പം താമസിക്കാൻ ആവശ്യപ്പെട്ടെന്ന് പിതാവ് ആരോപിക്കുന്നു. കൂടാതെ ബിസിനസ് നടത്തുന്നതിന് ആവശ്യമാണെന്ന് പറഞ്ഞ് മകൻ തന്നെക്കൊണ്ട് പവർ ഓഫ് അറ്റോർണി ഒപ്പിടിപ്പിച്ചെന്നും ദേവ്ചന്ദ് കോർഷി പറയുന്നു. തുടർന്ന് 2018 ജൂൺ നാലിനാണ് ഫ്ലാറ്റ് മകന് കൈമാറിക്കൊണ്ടുള്ള ഗിഫ്റ്റ് ഡീഡിൽ ഒപ്പിട്ടത്. തൻ്റെ ദൈനംദിന ആവശ്യങ്ങൾ നോക്കിക്കൊള്ളാമെന്ന് മകനും ഭാര്യയും ഉറപ്പുനൽകിയതോടെയാണ് രേഖയിൽ ഒപ്പിട്ടതെന്നാണ് പിതാവ് വിശദീകരിക്കുന്നത്. ഗിഫ്റ്റ് ഡീഡിൽ പിതാവിന് ജീവിതകാലം മുഴുവൻ ഫ്ലാറ്റിൽ താമസിക്കാമെന്നും മകന് സ്വത്തിന്റെ പ്രതീകാത്മക കൈവശാവകാശം മാത്രമാണ് നൽകുന്നതെന്നും വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *