കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.കേസ് സിബിഐക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയും എജിയും സർക്കാരിന് നിയമോപദേശം നല്‍കി.പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കുന്നതാണ് ഉചിതമെന്നാണ് നിയമോപദേശത്തിലെ ശുപാർശ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയ കാര്യം എടുത്തുപറഞ്ഞുകൊണ്ടാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.ജൂണ്‍ നാലിനാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. എന്നാല്‍, പുതിയ നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ അന്തിമ തീരുമാനം ഇനിയും നീളാനാണ് സാധ്യത.
നവീൻ ബാബുവിൻ്റെ മരണം: CBI അന്വേഷണത്തില്‍ അനിശ്ചിതത്വം; പുതിയ SIT അന്വേഷണം മതിയെന്ന് നിയമോപദേശം
