കോടതികളിൽ കെട്ടിക്കിടക്കുന്നത് 5.8 കോടി കേസുകൾ; 7,600 ലധികം ജഡ്ജിമാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുന്നു; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 5.8 കോടി കടന്നതായി നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ കോടതികളിൽ 7,300-ലധികം ജഡ്ജിമാരുടെ തസ്തികകളും ഹൈകോടതികളിൽ 300-ലധികം ഒഴിവുകളും നികത്തപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലാണ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. നിലവിൽ ഹൈകോടതികളിലും ജില്ലാ കോടതികളിലുമായി അനുവദിക്കപ്പെട്ട ആകെ തസ്തികകളിൽ ഏകദേശം 25 ശതമാനത്തോളം ഒഴിഞ്ഞുകിടക്കുകയാണ്. കീഴ്ക്കോടതികളിൽ മാത്രം 2,000-ത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ചില സംസ്ഥാന ഹൈകോടതികളിലെ ഒഴിവുകൾ 25 ശതമാനത്തിന് മുകളിലാണ്.

സുപ്രീം കോടതിയിലെയും ഹൈകോടതികളിലെയും കേസുകളുടെയും ഒഴിവുകളുടെയും കണക്കുകൾനാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്, സുപ്രീംകോടതി രജിസ്ട്രി രേഖകൾ പ്രകാരം വിവിധ തലങ്ങളിലുള്ള കോടതികളിലെ നിലവിലെ സ്ഥിതിവിവരക്കണക്കുകൾ താഴെ പറയുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *