കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകള്‍ കേന്ദ്രീകരിച്ചാണെന്ന് ഹൈക്കോടതി. രാത്രി 11 മണിക്ക് ശേഷം നഗരത്തിലൂടെ സഞ്ചരിച്ചാല്‍ ഇക്കാര്യം നേരിട്ട് കാണാനാകുമെന്നും കോടതി നിരീക്ഷിച്ചു.എന്നാല്‍, എല്ലാ ചായക്കടകളിലും ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്നല്ല പറയുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ആദ്യം ചായക്കടകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പ്പന തടയണമെന്നും അതിനുശേഷം ബാറുകളുടെ കാര്യത്തിലേക്ക് കടക്കാമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. തൂഫാൻ പരിശോധനയില്‍ എത്ര ചായക്കടകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു.രാത്രി 12 മണിക്ക് ശേഷമാണ് ലഹരിവസ്തുക്കള്‍ എത്തുന്നതെന്ന വാദം ശരിയല്ലെന്നും അതിനുമുമ്പും ലഹരിവസ്തുക്കള്‍ എത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തൂഫാനില്‍ എത്ര ചായക്കടകള്‍ പിടിച്ചു, രാത്രികാല മയക്കുമരുന്ന് കച്ചവടം ബാറുകളിലല്ല; ചില ചായക്കടകളില്‍: ഹൈക്കോടതി
ഡിജെ പാർട്ടികള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് പൊലീസിന് ഏകപക്ഷീയമായി പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ബാറുകള്‍ പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിച്ചാല്‍ ലഹരി ഉപയോഗിക്കുന്നവർ അവിടേക്ക് എത്താൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.ഡിജെ എന്നത് സംഗീതം നിയന്ത്രിക്കുന്ന വ്യക്തി മാത്രമാണെന്നും അതിനപ്പുറം മറ്റൊന്നുമല്ലെന്നും കോടതി വ്യക്തമാക്കി. ഡിജെ ഇല്ലെങ്കിലും ബാറുകളില്‍ പൈപ്പ്ഡ് മ്യൂസിക്കും ഉച്ചത്തിലുള്ള സംഗീതവും നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി.റാഡിസണ്‍ ബ്ലൂ കേസില്‍ സർക്കാർ സമർപ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
