മലിനീകരണം: അഭയം ഡയാലിസിസ് സെന്റർ പൂട്ടാൻ ഹൈക്കോടതി ഉത്തരവ്

വിദ്യാനഗർ : ബാരിക്കാട്ടെ അഭയം ഡയാലിസിസ് സെന്റർ പൂട്ടുന്നതിന് ഹൈക്കോടതി ഉത്തരവ്. ആവശ്യമായ നിയമാനുമതികളും ചട്ടങ്ങളും പാലിക്കാതെയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന രീതിയിലും പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡയാലിസിസ് സെന്റർ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും പ്രവർത്തനത്തിന് ആവശ്യമായ മറ്റ് നിയമപരമായ അനുമതികളും ലഭിക്കുന്നതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഡയാലിസിസ് സെന്ററിൽനിന്നുള്ള മലിനവെജലം സമീപത്തെ പള്ളിക്കിണറിലും പരിസരത്തെ വീടുകളിലെ കിണറുകളിലും കലർന്ന് കുടിവെള്ളം മുട്ടിയത് സംബന്ധിച്ച് നാട്ടുകാർ ബി.എ. മുഹമ്മദ്കുഞ്ഞി ചെയർമാനും പി.ബി. കൃഷ്ണൻ കൺവീനറുമായി കർമ്മസമിതി രൂപവത്കരിച്ച് അനിശ്ചിതകാല സമരവും നടത്തിവരികയായിരുന്നു.സമരത്തെത്തുടർന്ന് അധികൃതർ കണ്ണ് തുറന്നെങ്കിലും മലിനീകരണം തടയുന്നതിന് കാര്യക്ഷമമായ നടപടിയുണ്ടായില്ല. പിന്നീടാണ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *