കൊച്ചിയില്‍ സിനിമാ താരവും സംഘവും ചേർന്ന് ഡോക്ടറെ മർദിച്ച കേസില്‍ നടിയടക്കം മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി.കടവന്ത്ര പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനിടെ, ബലാത്സംഗക്കേസില്‍ പ്രതിയായ ഡോക്ടറുടെ ഫോണില്‍നിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഒളിവിലുള്ള ഡോക്ടറെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.കടവന്ത്ര പൊലീസ് ഉടൻ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.ജാമ്യം തേടി പ്രതികള്‍ മേല്‍ക്കോടതിയെ സമീപിച്ചേക്കും. ഡോക്ടറെ ആക്രമിച്ച കേസില്‍ ആകെ 12 പേരാണ് പ്രതികള്‍. ഇതില്‍ ഒൻപത് പേരെ കൂടി പിടികൂടാനുണ്ട്.
കൊച്ചിയില്‍ ഡോക്ടറെ മര്‍ദിച്ച കേസ്; നടിയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
