ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍

സെമസ്റ്റർ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതിനെ തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷനിലുള്ള 16 വിദ്യാർഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു.നവംബർ 3 രാത്രി 11.35-ഓടെയാണ് വിദ്യാർഥികള്‍ ഹർജി സമർപ്പിച്ചത്. കേസില്‍ അടിയന്തര ഹിയറിങ് ആവശ്യപ്പെട്ട് അഭിഭാഷകർ നവംബർ നാല് ബുധനാഴ്ച സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും.ഹർജി നല്‍കിയ 16 വിദ്യാർഥികളില്‍ 10 പേരുടെ സെമസ്റ്റർ പരീക്ഷ നവംബർ 4 ന് ആരംഭിക്കാനിരിക്കെയാണ് നീക്കം. സുപ്രീം കോടതിയില്‍ നിന്ന് അടിയന്തര ഉത്തരവോ സ്റ്റേയോ ഉണ്ടായില്ലെങ്കില്‍ വിദ്യാർഥികള്‍ക്ക് ഒരു അധ്യയനവർഷം പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.നേരത്തെ വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതാൻ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സർവകലാശാല നല്‍കിയ അപ്പീലിനെ തുടർന്ന് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അഅഭിഭാഷകനായ സുഭാഷ് ചന്ദ്രൻ മുഖേന സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.ആവശ്യമായ അറ്റൻഡൻസ് ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിദ്യാർഥികള്‍ക്ക് പരീക്ഷാ അനുമതി നിഷേധിച്ചത്. എന്നാല്‍ സർവകലാശാല സസ്‌പെൻഡ് ചെയ്തതിനാലാണ് തങ്ങള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാൻ സാധിക്കാതെ പോയതെന്നും, ഇതിന്റെ പേരില്‍ പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുന്നത് നീതികേടാണെന്നുമാണ് വിദ്യാർഥികളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *