ചേരാനല്ലൂർ വാഹനാപകടക്കേസ് പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.അപ്പീലില്‍ പിഴവുണ്ടെന്ന് കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പിഴവുകള്‍ തിരുത്തി ഹരജി വീണ്ടും സമർപ്പിച്ചിരിക്കുകയാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.അതേസമയം, ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നലെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളെ നേരില്‍ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകള്‍ കേട്ടു. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎല്‍എ, മുഹമ്മദ് ഷിയാസ് എംഎല്‍എ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.മുഖ്യമന്ത്രിക്ക് പിന്നാലെ ആഭ്യന്തരമന്ത്രിയും ഇന്ന് ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണത്തിന്റെ പ്രരംഭ ഘട്ടത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെ ആഭ്യന്തരമന്ത്രി എഡിജിപി പി.വിജയനെ നടപടികളെ കുറിച്ച് പരിശോധിക്കാൻ നേരിട്ടയച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തരമന്ത്രി തന്നെ നേരിട്ടത്തുന്നത്.
ചേരാനല്ലൂര്‍ വാഹനാപകടം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
