ചേരാനല്ലൂര്‍ അപകടക്കേസില്‍ 17- കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ചേരാനല്ലൂർ അപകടക്കേസില്‍ 17-കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും കേസുകള്‍ പരിഗണിക്കുന്ന അഡിഷണല്‍ സെഷൻസ് കോടതിയാണ് അപേക്ഷ ഇന്ന് പരിഗണിക്കുന്നത്.ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രതിസ്ഥാനത്തുള്ള പതിനേഴുകാരന്‍റെ കുടുംബത്തോട് മറുപടി നല്‍കാൻ കോടതി നിർദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാൻ ജയ ബാലകൃഷ്ണന്‍റെ കുടുംബം നല്‍കിയ അപേക്ഷ കോടതി സ്വീകരിച്ചിരുന്നു.പതിനേഴുകാരനില്‍ നിന്ന് വിവരങ്ങള്‍ തേടണം, എങ്ങനെ വാഹനം ഓടിക്കാൻ പഠിച്ചു എന്നറിയണമെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.അമിത വേഗത്തില്‍ കാറോടിക്കുന്ന 3 ദൃശ്യം കിട്ടിയിരുന്നു. മണിക്കൂറില്‍ 104 കി.മീ. വേഗത്തില്‍ വരെ ഓടിച്ചുവെന്നും പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *