രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ.പന്തളം തെക്കേക്കര ഭഗവതിക്കുംപടിഞ്ഞാറ് തകരമല കുറ്റിയില്‍ വീട്ടില്‍ നകുലനെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്. റ്റി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നല്‍കിയിട്ടുണ്ട്. 2018 ജൂണിന്നും സെപ്റ്റംബറിനും ഇടയിലുള്ള ദിവസമാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത് ഈ വർഷം ആദ്യമാണ്.അന്നത്തെ കൊടുമണ്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ശ്രീലാല്‍ ചന്ദ്രശേഖർ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലും ശിക്ഷ അനുഭവിച്ചുവരുന്ന ആളാണ് പ്രതി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസി ക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോണ്‍. പി ഹാജരായി.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
