നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസില്‍ പ്രധാന പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. പ്രതികള്‍ സമർപ്പിച്ച ജാമ്യ അപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും.കേസില്‍ സെഷൻസ് കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം അവരുടെ വീടുകളിലേക്ക് എത്തുക.അപകടസമയത്ത് 19-കാരനായ സുഹൈല്‍ തന്നെയാണ് അമിതവേഗതയില്‍ മിനി കൂപ്പർ ഓടിച്ചതെന്ന് തെളിയിക്കുന്ന കൂടുതല്‍ നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റവരെയും കൂടെയുണ്ടായിരുന്നവരെയും ഉള്‍പ്പെടുത്തി സുഹൈല്‍ സജീവ്, സഹയാത്രികരായ നിനവ്, ജോയല്‍, അമീർ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.അപകടസമയത്ത് സുഹൈല്‍ മദ്യപിച്ചിരുന്നതായി രക്തപരിശോധനയില്‍ വ്യക്തമായിരുന്നു. കൂടാതെ അമിതവേഗതയിലായിരുന്ന വാഹനമോടിച്ച സുഹൈലിനെ തടയാൻ സഹയാത്രികർ ശ്രമിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ദൃക്സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും ഏറെ നിർണായകമാണ്. വാഹനത്തിന്റെ അപകട സമയത്തെ വേഗതയും മറ്റ് വിവരങ്ങളും രേഖപ്പെടുത്തുന്ന ‘ഇവന്റ് ഡാറ്റാ റെക്കോർഡറിന്റെ’ (EDR) ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിൻ്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു; ജാമ്യാപേക്ഷ നാളെ കോടതിയില്‍
