നെടുമ്പാശ്ശേരി അപകടക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്.അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ് പറയുന്നു. നിലവില്‍ അന്വേഷണസംഘം കാറിന്റെ ഇഡിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്.കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നൂഹ സജീവാണ് കാറിന്റെ ആര്‍സി ബുക്ക് ഉടമ. കഴിഞ്ഞദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച്‌ ഒഴിവാകുകയായിരുന്നു.അപകടസമയത്ത് മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാര്‍ എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ഇതിന്റെ കൃത്യമായ വിവരങ്ങളടങ്ങിയ ഇഡിആര്‍ ഫലം അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *