ഓണ്‍ലൈൻ ബാങ്കിങ് തട്ടിപ്പില്‍ നഷ്ടപ്പെട്ട 3,73,000 രൂപ അക്കൗണ്ട് ഉടമയ്ക്ക് നാലാഴ്ചയ്ക്കകം തിരികെ നല്‍കാൻ എസ്ബിഐയ്ക്ക് ഹൈകോടതിയുടെ നിര്‍ദേശം

ഓണ്‍ലൈൻ ബാങ്കിങ് തട്ടിപ്പില്‍ നഷ്ടപ്പെട്ട 3,73,000 രൂപ അക്കൗണ്ട് ഉടമയ്ക്ക് എസ്.ബി.ഐ. തിരികെ നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.കണ്ണൂർ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളജ് റിട്ടയേർഡ് പ്രിൻസിപ്പല്‍ ടി.എല്‍. രമാദേവി നല്‍കിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ്റെ സുപ്രധാന ഉത്തരവ്. നഷ്ടപ്പെട്ട തുകയായ 3,73,000 രൂപ നാലാഴ്ചയ്ക്കകം ഹർജിക്കാരിക്ക് നല്‍കാനാണ് ബാങ്കിന് നിർദേശം നല്‍കിയിരിക്കുന്നത്.2019 ജൂലൈ മാസത്തിലാണ് ബാങ്കിങ് തട്ടിപ്പിനാസ്പദമായ സംഭവം നടന്നത്. എ.ടി.എം. കാർഡ് ബ്ലോക്ക് ആകുമെന്നുകാണിച്ച്‌ രമാദേവിക്ക് ആദ്യം ഒരു വ്യാജ എസ്.എം.എസും തുടർന്ന് ഒരു ഫോണ്‍ കോളും ലഭിക്കുകയായിരുന്നു. ഇതില്‍ വഞ്ചിതയായാണ് അവർ വിവരങ്ങള്‍ കൈമാറിയത്.

ആർ.ബി.ഐ. സർക്കുലറും കോടതി നിരീക്ഷണവുംവ്യാജ സന്ദേശത്തില്‍ വഞ്ചിതരായി ഒ.ടി.പി. കൈമാറിയതുകൊണ്ടുമാത്രം ഉപഭോക്താവ് അറിഞ്ഞുകൊണ്ട് പണം നഷ്ടപ്പെടുത്തിയെന്ന് കരുതാനാകില്ലെന്ന് കോടതി സുപ്രധാനമായ നിരീക്ഷണം നടത്തി. റിസർവ് ബാങ്കിൻ്റെ (ആർ.ബി.ഐ.) സർക്കുലർ പ്രകാരം, തട്ടിപ്പ് വിവരം ഉടനടി ബാങ്കിനെ അറിയിച്ച സാഹചര്യത്തില്‍ ഉപഭോക്താവിന് പൂർണ സംരക്ഷണത്തിന് അർഹതയുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *