ഡൽഹി: ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി സ്വന്തം ശരീരത്തെക്കുറിച്ചും ഏതാണ് നല്ല സ്പർശമെന്നും ഏതാണ് മോശമായ സ്പർശമെന്നും കുട്ടികളെ ബോധവൽക്കരിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ലൈബ്രറികളിലും കമ്പ്യൂട്ടർ ലാബുകളിലും ബാലസുരക്ഷാ ഹെൽപ് ലൈൻ നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നതായോ ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് വിധേയരാകുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ അതിനോട് കൃത്യമായും ഉചിതമായും പ്രതികരിക്കാൻ പ്രത്യേക പരിശീലനം നേടിയിരിക്കണം. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരന്തരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് സൗജന്യ കൗൺസലിങ്, മാനസിക പിന്തുണ, അടിയന്തര ചികിത്സ എന്നിവ ഉറപ്പാക്കണം. സൈബറിടങ്ങളിൽ കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാനും അവ കണ്ടെത്തി നീക്കം ചെയ്യാനും കർശന നടപടികൾ സ്വീകരിക്കണം. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട് 2024-ൽ പുറപ്പെടുവിച്ച ഉത്തരവുകൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവുകളും നിരീക്ഷണങ്ങളും
നല്ലതും ചീത്തയുമായ സ്പർശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; കർശന നിർദ്ദേശവുമായി സുപ്രീം കോടതി
