നാട് വിടണമെന്ന നോട്ടീസ്: നടൻ ഇമ്രാൻ ഖാൻ്റെ ഹർജിയിൽ ഒക്ടോബർ 26ന് ബോംബെ ഹൈക്കോടതി വാദം കേൾക്കും

മുംബൈ: പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകണമെന്ന പോലീസിന്റെ നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി ഒക്ടോബർ 26-ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ ഉത്തരവിട്ടത്.(Imran Khan Bombay High Court Petition Leave India Notice October 26 Hearing)ഒക്ടോബർ 28-നകം രാജ്യം വിടാൻ നിർദ്ദേശിച്ച സാഹചര്യത്തിൽ ഹർജി നേരത്തെ പരിഗണിക്കണമെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് ബോംബെ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് നോട്ടീസിന് മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒക്ടോബർ 26-ലേക്ക് വാദം മാറ്റിവെച്ചത്.രണ്ട് വയസ്സ് മുതൽ ഇന്ത്യയിൽ ജീവിക്കുന്ന വ്യക്തിയാണ് ഇമ്രാൻ ഖാനെന്നും ഇദ്ദേഹത്തിനെതിരെ മുൻപ് മറ്റ് ക്രിമിനൽ കേസുകളോ ആരോപണങ്ങളോ ഒന്നുമില്ലെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിലേക്ക് പോകുന്നതിനിടയിൽ ഇമ്രാൻ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *