നടപ്പാതകൾ കച്ചവടത്തിനല്ല, കാൽനടക്കാർക്ക്: ഹൈക്കോടതി

കൊച്ചി: നടപ്പാതകൾ കാൽനട യാത്രക്കാർക്കുള്ളതാണെന്നും വഴിയോര കച്ചവടക്കാർക്കല്ലെന്നും ഹൈക്കോടതി. അതേസമയം, ദൈനംദിന ജീവിതത്തിനുള്ള വഴി കണ്ടെത്താൻ വെയിലും മഴയും കണക്കിലെടുക്കാതെ തെരുവിൽ കച്ചവടം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ ടൗണിലെ നടപ്പാതകളിൽ കച്ചവടം നടത്തുന്നവരെ ഒരു മാസത്തിനുള്ളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പിന്നീടും നടപ്പാതയിൽ കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.

നടപ്പാത കൈയേറി കച്ചവടം നടത്തുന്നതിനാൽ സ്വന്തം സ്ഥാപനത്തിലേക്കുള്ള വഴി തടസ്സപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി പയ്യന്നൂരിൽ കെട്ടിടമുള്ള എം. ജലജ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *